നമ്പർ പ്ലേറ്റ് മറച്ചാൽ പണി കിട്ടും; ഓപ്പറേഷൻ ഫേക്ക് വെഹിക്കിളുമായി എംവിഡി
‘ഓപ്പറേഷൻ ഫേക്ക് വെഹിക്കിൾ’ പരിശോധന നടത്തി എംവിഡി.വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നവരെയും എ.ഐ. ക്യാമറയിൽ പതിയാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ച് വാഹനം ഓടിച്ചവർക്കെതിരേയും നടപടിയെടുത്തു.
Nov 29, 2024, 18:23 IST
കോഴിക്കോട്: ‘ഓപ്പറേഷൻ ഫേക്ക് വെഹിക്കിൾ’ പരിശോധന നടത്തി എംവിഡി.വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നവരെയും എ.ഐ. ക്യാമറയിൽ പതിയാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ച് വാഹനം ഓടിച്ചവർക്കെതിരേയും നടപടിയെടുത്തു. പിഴയിനത്തിൽ 98,500 രൂപ ഈടാക്കി. കൂടാതെ, ഗുരുതരമായി നിയമലംഘനം നടത്തിയ നാല് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
പരിശോധനയിൽ ഒഡിഷ രജിസ്‌ട്രേഷനിലുള്ള സ്കൂട്ടറിൽ വ്യാജ കേരള രജിസ്‌ട്രേഷൻ നമ്പർ പതിച്ച വാഹനം കണ്ടെത്തുകയും വാഹനമോടിച്ച വ്യക്തിയെ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയും ചെയ്തു.
തുടർന്നും പരിശോധന ശക്തിപ്പെടുത്തുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരേ കർശനനടപടിയുണ്ടാകുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. സി.എസ്. സന്തോഷ് കുമാർ അറിയിച്ചു.