വിഡി സതീശൻ സർക്കാർ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടി : എം വി ജയരാജൻ

വിഡി സതീശൻ സർക്കാർ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറംഗം എം വി ജയരാജൻ.

 

കണ്ണൂർ: വിഡി സതീശൻ സർക്കാർ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറംഗം എം വി ജയരാജൻ.കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പിണറായിക്കും മകൾക്കും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേരള പൊലിസ് കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 പിണറായിക്കെതിരെ യാതൊരു തെളിവും ഇ ഡി യുടെ കൈയ്യിലില്ല അതുകൊണ്ടാണ് അവർ നേരിട്ട് കേസെടുക്കാത്തത് വ്യാജ രേഖ ചമച്ചും ചിലരെ ഭീഷണിപ്പെടുത്തിയുമാണ് അവർ തെളിവുണ്ടാക്കുന്നത്. തമിഴ്നാട്ടിലെയും കർണാടകയിലെയും സർക്കാരുകൾ ബിജെപി ഇതര രാഷ്ട്രീയക്കാർക്കെതിരെ കേസെടുക്കാൻ ആവശ്യപെട്ടപ്പോൾ തള്ളിക്കളയുകയായിരുന്നു കേരളത്തിൽ മാത്രം കേസെടുത്തത് വിഡി സതീശൻ സർക്കാർ ബിജെ.പിയെ പിൻതുണക്കുന്നതിലാണെന്നും എം.വിജയരാജൻ വിമർശിച്ചു. മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ സുഹൃത്തിൻ്റെ വീട്ടിൽ കയറി റെയ്ഡ് നടത്തി. 

അദ്ദേഹത്തിൻ്റെ മകളെ കള്ള കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. സ്വന്തം മകളെ രക്ഷിക്കണോ അതോ മറ്റാരുടെയെങ്കിലും രക്ഷിക്കണോയെന്നാണ് ഇഡി ചോദിച്ചത് തനി ഗുണ്ടാ യിസമാണ് കേന്ദ്ര അന്വേഷണ സംഘം കാണിച്ചത്. അവർക്ക് നിലവാരമില്ലെന്ന് നേരത്തെ തെളിഞ്ഞതാണെന്നും ജയരാജൻ പറഞ്ഞു.