കേന്ദ്ര മന്ത്രിമാരെ പൊതു ശല്യമായി കരുതണം; എം.വി ജയരാജൻ

അധികാരം കൈയ്യിലുണ്ടെന്ന് കരുതി രാജ്യത്തെ ജനങ്ങളെ അടിമകളായി കാണരുതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തളിപ്പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

 
MV Jayarajan said should consider central ministers as a public nuisance

കണ്ണൂർ: അധികാരം കൈയ്യിലുണ്ടെന്ന് കരുതി രാജ്യത്തെ ജനങ്ങളെ അടിമകളായി കാണരുതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തളിപ്പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ബഡ്ജറ്റിനെപ്പറ്റി ചോദിച്ചപ്പോൾ നിങ്ങൾ അധികം പുലമ്പണ്ടായെന്നാണ് ഒരു കേന്ദ്രമന്ത്രി പ്രതികരിച്ചത്. മറ്റേയാൾ കേരളം സാമ്പത്തികമായി പാപ്പരാണെന്ന് തെളിയിക്കണമെന്നും പറഞ്ഞു.

ഈ രണ്ടു കേന്ദ്ര മന്ത്രിമാരെയും പൊതു ശല്യമായി കരുതണം. ദളിതരെയും ആദിവാസികളെയും ഭരിക്കേണ്ടത് ഉന്നതകുലജാതരാണെന്നാണ് ഒരു കേന്ദ്ര മന്ത്രി പറഞ്ഞത്. നവോത്ഥാനകാലത്ത് കേരളം നേടിയ പുരോഗമന ചിന്തകളെ കാറ്റിൽ പറത്തുന്നതാണിത്. മേധാവിത്വ മനോഭാവമാണ് ഇതിലുടെ തെളിയുന്നത്. ഇത്തരം സമീപനങ്ങൾ ജനവിരുദ്ധമാണെന്നും എം. വി ജയരാജൻ പറഞ്ഞു.