എം വി ജയരാജൻ വീണ്ടും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി..

സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

 
MV Jayarajan again CPIM Kannur district secretary

കണ്ണൂർ: സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. 

എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ പുതിയതായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയിൽ ഇടംനേടി. കാരായി രാജൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്‌, എം വി നികേഷ് കുമാർ, പി കെ ശ്യാമള, എൻ സുകന്യ തുടങ്ങിയവരും ജില്ലാ കമ്മിറ്റിയിലുണ്ട്.