സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നത് തികച്ചും തെറ്റായ നടപടിയെന്ന് എം.വി ഗോവിന്ദൻ
സിബിഐ അന്വേഷണം ആവശ്യപെട്ടുള്ള മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ ഹരജി നൽകിയത് കുടുംബത്തിന്റെ നിലപാടാണെന്നും അതുകോടതി തീരുമാനിക്കട്ടെ യെന്നും
Nov 28, 2024, 12:18 IST
തലശേരി : സിബിഐ അന്വേഷണം ആവശ്യപെട്ടുള്ള മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ ഹരജി നൽകിയത് കുടുംബത്തിന്റെ നിലപാടാണെന്നും അതുകോടതി തീരുമാനിക്കട്ടെയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഹിയിൽ പറഞ്ഞു.
സിബി ഐയുമായിബന്ധപ്പെട്ട പാർട്ടി നിലപാട് വ്യക്തമാണ് സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് പാർട്ടി നേരത്തെ പറഞ്ഞിട്ടുണ്ട്.അവർഎങ്ങോട്ട് വേണമെങ്കിലും നിലപാട് മാറും പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നത് തികച്ചും തെറ്റായ നടപടിയാണ്. അവർക്കെതിരെ കർശന നടപടിയെടുക്കും.സർക്കാർ കടം എടുത്ത് പെൻഷൻ നൽകുമ്പോഴാണ് ഈ തെറ്റായ നടപടിയെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. മാഹിയിൽ സി.പി.എം തലശേരി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം.വി ഗോവിന്ദൻ.