എം.വി ഗോവിന്ദന് ഇത്തവണയും വോട്ട് ഇല്ല 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഇത്തവണ തദ്ദേശതിരഞ്ഞടുപ്പിൽ വോട്ടു ചെയ്യാനാകില്ല. ആന്തൂർ നഗരസഭയിലെ 2-ാം വാർഡായ മൊറാഴയിൽ എൽഡിഎഫ് സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഇവിടെ തിരഞ്ഞെടുപ്പില്ല.

 

തളിപ്പറമ്പ് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഇത്തവണ തദ്ദേശതിരഞ്ഞടുപ്പിൽ വോട്ടു ചെയ്യാനാകില്ല. ആന്തൂർ നഗരസഭയിലെ 2-ാം വാർഡായ മൊറാഴയിൽ എൽഡിഎഫ് സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഇവിടെ തിരഞ്ഞെടുപ്പില്ല. മൊറാഴ യുപി സ്കൂളിൽ രണ്ടാം നമ്പർ ബൂത്തിലാണ് എം.വി.ഗോവിന്ദനും കുടുംബത്തിനും വോട്ട്. ഇവിടെ സിപി എം സ്ഥാനാർഥിയായി പ്രതിക നൽകിയ കെ.രജിതയ്ക്കെതിരെ ആരും പ്രതിക നൽകാത്തതിനാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 

എം.വി.ഗോവിന്ദന്റെ ഭാര്യയും ഇപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമള ആന്തൂർ നഗരസഭാധ്യക്ഷയായ കാലത്തും അതിനുശേഷം നടന്ന 4 തിരഞ്ഞെടുപ്പുകളിലും ഉൾപ്പെടെ 25 വർഷമായി മൊറാഴയിൽ എതിർസ്ഥാനാർഥികൾ ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് നടക്കാറില്ല. മുൻപ് പഞ്ചായത്ത് ആയിരുന്ന കാലത്ത് സിപിഐ ആണ് ഇവിടെ മത്സരിച്ചിരുന്നത്. അന്ന് കോൺഗ്രസ് സ്ഥാനാർഥി ഇവിടെ മത്സരിച്ചിരുന്നു. നഗരസഭയായതിനാൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും ഇവിടെ ബാധകവുമല്ല.