സ്‌പോണ്‍സര്‍ ആരെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് എം.വി. ഗോവിന്ദന്‍
സ്‌പോണ്‍സര്‍ ആരെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് എം.വി. ഗോവിന്ദന്‍
കേസുകളെ ഭയമില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
Sep 25, 2026, 06:16 IST
രാവിലെ മുതല്‍ രാത്രി വരെ കളവ് പറഞ്ഞാലേ ഉറക്കം വരൂ എന്ന അവസ്ഥയാണ് മുഖ്യമന്ത്രിക്ക്.
മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാന യാത്രയില്‍ സ്‌പോണ്‍സര്‍ ആരെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുതലാളിമാരുടെ ചെലവില്‍ ഇനിയും പോകുമെന്ന് പറയുന്ന മുഖ്യമന്ത്രി നാണക്കേടാണെന്നും അഴിമതി എന്നതില്‍ ആര്‍ക്കാണ് സംശയമെന്നും അദ്ദേഹം ചോദിച്ചു. രാവിലെ മുതല്‍ രാത്രി വരെ കളവ് പറഞ്ഞാലേ ഉറക്കം വരൂ എന്ന അവസ്ഥയാണ് മുഖ്യമന്ത്രിക്ക്. പ്രതിപക്ഷ നേതാവ് ആയ കാലത്തെ അതേ സ്വഭാവമാണ് സതീശന് ഇപ്പോഴുമെന്നും അദ്ദേഹം പറഞ്ഞു.
കേസുകളെ ഭയമില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.