മുനമ്പത്ത് മുതലെടുപ്പിന് ശ്രമിച്ചവർ പരാജയപ്പെട്ടു,മുസ്ലിം, ക്രിസ്ത്യൻ വിരുദ്ധത ആർഎസ്‌എസിന് മറച്ചുവെക്കാനാകില്ല: എം വി ഗോവിന്ദൻ
മുനമ്പത്ത് മുതലെടുപ്പിന് ശ്രമിച്ചവർ പരാജയപ്പെട്ടു. മുസ്ലിം, ക്രിസ്ത്യൻ വിരുദ്ധത ആർഎസ്‌എസിന് മറച്ചുവെക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു
Apr 16, 2025, 13:50 IST
കാസർകോട്: മുനമ്പത്ത് മുതലെടുപ്പിന് ശ്രമിച്ചവർ പരാജയപ്പെട്ടു. മുസ്ലിം, ക്രിസ്ത്യൻ വിരുദ്ധത ആർഎസ്‌എസിന് മറച്ചുവെക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.മുനമ്പത്തെ ബി ജെ പി ആർ എസ് എസ് നാടകം പൊളിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കാസർകോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. സംസ്ഥാന സർക്കാർ പറഞ്ഞ കാര്യമാണ് കേന്ദ്ര മന്ത്രി കിരൺ റിജിജുവും ഇപ്പോൾ പറയുന്നത്.
നാലമ്പല പ്രവേശന വിവാദത്തിൽ നവോത്ഥാനത്തിൻ്റെ മാറ്റങ്ങൾ ഇനിയും വരേണ്ടതുണ്ടെന്നായിരുന്നു സിപിഎം നേതാവിൻ്റെ പ്രതികരണം. പുതിയ കാലത്തും അത് വന്നുകൊണ്ടിരിക്കും. പശ്ചിമ ബംഗാൾ കലാപത്തിൽ കൊല്ലപ്പെട്ടവർ സിപിഎമ്മുകാരാണ്. വി ഡി സതീശൻ കാര്യമറിയാതെ സംസാരിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.