നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എം വി ഗോവിന്ദന്‍
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
Nov 27, 2024, 20:47 IST
തിരുവനന്തപുരം: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിബിഐ കൂട്ടിലടച്ച തത്തയെന്ന് വിമര്‍ശനം. കോടതി കേസ് ഡയറി പരിശോധിച്ച് വിഷയത്തില്‍ തീരുമാനം പറയട്ടെയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
സിബിഐ അന്വേഷണത്തെ കുറിച്ച് സിപിഐഎമ്മിന് വ്യക്തമായ നിലപാട് ഉണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സിപിഐഎമ്മെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
സിബിഐ അന്വേഷണമാണ് എല്ലാത്തിന്റേയും അവസാനമെന്ന പറയുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീക്കുന്നതാണ് സിബിഐ. അതിന്റെ ഭാഗമാണ് ഇഡിയും ഐടിയും. ഇത് പറയുന്നതില്‍ മാറ്റമുണ്ടാകില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.