പി എം ശ്രീ പദ്ധതിയിൽ കഴിഞ്ഞ സർക്കാർ ചേർന്നിട്ടില്ല : മുഖ്യമന്ത്രി നുണ പറയുന്നുവെന്ന് എം വി ഗോവിന്ദൻ 

പിഎം ശ്രീ വിവാദത്തിൽ യുഡിഎഫ് സർക്കാർ നിലപാടിനെതിരെ വിമർശനവുമായി എംവി ഗോവിന്ദൻ .

 

കണ്ണൂർ:പിഎം ശ്രീ വിവാദത്തിൽ യുഡിഎഫ് സർക്കാർ നിലപാടിനെതിരെ വിമർശനവുമായി എംവി ഗോവിന്ദൻ . പി എം ശ്രീയിൽ മുഖ്യമന്ത്രി കള്ളം പറയുന്നതായി എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ മാധ്യമങ്ങളോട് പറഞ്ഞു.മുൻ സർക്കാർ ഒരു നയാപൈസയും വാങ്ങിയിട്ടില്ല. കഴിഞ്ഞ സർക്കാർ പി എം ശ്രീ കരാർ മരവിപ്പിക്കുകയാണ് ചെയ്തത്. പൂർണമായും ബി ജെ പിക്ക് കീഴടങ്ങിയിട്ടാണ് യുഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. വിഡി സതീശൻ്റെ മംഗലാപുരം യാത്ര ഇതിൻ്റെ ഭാഗമാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

ബിജെപിക്ക് അടിമപ്പെട്ടു കൊണ്ടുള്ള നയ സമീപനങ്ങളുമായാണ് വി ഡി സതീശൻ ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന്  എം വി ഗോവിന്ദൻ മാസ്റ്റർ കുറ്റപെടുത്തി പി.എം ശ്രീ പദ്ധതി, വി സി മാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളിൽ എല്ലാം ഇതാണ് വ്യക്തമായി കാണാൻ കഴിയുന്നതെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. നുണ പറയാൻ മിടുക്കനായ മുഖ്യമന്ത്രിയാണ് വി ഡി സതീശനെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും എം  വി ഗോവിന്ദൻ പറഞ്ഞു.