പുതിയ ഗവർണറെ കുറിച്ച് സി.പി.എമ്മിന് മുൻവിധിയില്ലെന്ന് എം.വി ഗോവിന്ദൻ

പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ കുറിച്ച് മുൻവിധിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു

 


കണ്ണൂർ:പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ കുറിച്ച് മുൻവിധിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ ഗവർണർ ഭരണഘടനാപരമായി മുൻ വിധിയില്ലാതെ പ്രവർത്തിക്കണമെന്ന് എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സി.പി.എമ്മിന് ഈ കാര്യത്തിൽ യാതൊരു മുൻവിധിയുമില്ല സംസ്ഥാന സർക്കാരുമായി ചേർന്നാണ് ഗവർണർ പ്രവർത്തിക്കേണ്ടത്.

നേരത്തെയുണ്ടായ ഗവർണറുടെത് കേരളാ വിരുദ്ധമായ സമി പനമായിരുന്നു. മുനമ്പത്ത് കരമടക്കാമെന്നത് സർക്കാരിൻ്റെ നേരത്തെയുള്ള നിലപാടാണ്. അവിടെയുണ്ടായത് നിയമപരമായ കാലതാമസം മാത്രമാണ്. നവീൻ ബാബു കൈക്കൂലി വാങ്ങിയില്ലെന്ന വിജിലൻസ് റിപ്പോർട്ടിൻ്റെ പൂർണരൂപം പുറത്തുവന്നിട്ടില്ല. മാധ്യമങ്ങളിൽ കേട്ട അറിവ് മാത്രമേ ഈ കാര്യത്തിലുള്ളു.പാതി വെന്തതിൽ അഭിപ്രായാം പറയാനില്ല മുഴുവൻ വേവട്ടെയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.നവീൻ ബാബു കൈക്കൂലി വാങ്ങിയതിൽ തെളിവില്ലെന്ന കണ്ടെത്തലിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് എംവി ഗോവിന്ദൻ