മിണ്ടാട്ടം മുട്ടി എം.വി ഗോവിന്ദൻ ; മാധ്യമങ്ങളോട് പ്രതികരിക്കാതെ പിൻമടക്കം
കണ്ണൂർ : പി.വി അൻവർ എംഎൽഎ എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ സാഹചര്യത്തിൽ ഒന്നും പ്രതികരിക്കാതെ ഒഴിഞ്ഞു മാറി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
Sep 3, 2024, 19:30 IST
കണ്ണൂർ : പി.വി അൻവർ എംഎൽഎ എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ സാഹചര്യത്തിൽ ഒന്നും പ്രതികരിക്കാതെ ഒഴിഞ്ഞു മാറി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
തൻ്റെ മണ്ഡലമായ തളിപറമ്പിലെ പരിപാടിയിൽ പങ്കെടുത്തതിനു ശേഷം ഈക്കാര്യത്തിൽ മാധ്യമപ്രവർത്തകർ പ്രതികരണമാരാഞ്ഞ് തടിച്ചു കൂടിയെങ്കിലും ഒന്നും പറയാനില്ലെന്ന് പറഞ്ഞ് എം.വി ഗോവിന്ദൻ മാധ്യമപ്രവർത്തകരിൽ നിന്നും ഒഴിഞ്ഞു മാറി കാറിൽ കയറി പോവുകയായിരുന്നു.
മണിക്കൂറുകളോളം എം.വി ഗോവിന്ദൻ്റെ പ്രതികരണത്തിനായി കാത്തുനിന്ന മാധ്യമപ്രവർത്തകരെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി നിരാശപ്പെടുത്തിയത്.