വ്യാജപോസ്റ്റുകള്‍ സൃഷ്ടിച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കി എംവി ഗോവിന്ദന്‍
നഫീസത്തുല്‍ മിസ്രിയ എസ്ഡിപിഐ പശ്ചാത്തലത്തില്‍ ഉള്ളയാളാണെന്നും മുന്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയാണെന്നും തീവ്രനിലപാടുള്ള ആളാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞുവെന്നായിരുന്നു പ്രചരണം.
മഹാരാജാസ് കോളേജില്‍ നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ നഫീസത്തുല്‍ മിസ്രിയയ്‌ക്കെതിരെ എം വി ഗോവിന്ദന്‍ സംസാരിച്ചു എന്ന പേരിലായിരുന്നു വ്യാജപ്രചരണം നടത്തിയത്.
തന്റെ പേരില്‍ വ്യാജപോസ്റ്റുകള്‍ സൃഷ്ടിച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മഹാരാജാസ് കോളേജില്‍ നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ നഫീസത്തുല്‍ മിസ്രിയയ്‌ക്കെതിരെ എം വി ഗോവിന്ദന്‍ സംസാരിച്ചു എന്ന പേരിലായിരുന്നു വ്യാജപ്രചരണം നടത്തിയത്. നഫീസത്തുല്‍ മിസ്രിയ എസ്ഡിപിഐ പശ്ചാത്തലത്തില്‍ ഉള്ളയാളാണെന്നും മുന്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയാണെന്നും തീവ്രനിലപാടുള്ള ആളാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞുവെന്നായിരുന്നു പ്രചരണം.
ശ്രീജ അജി, അഫ്‌സല്‍ ചെമ്മാട്, വാഹിദ് താഴകത്ത്, മജീദ് തെയ്യാല, എം കെ മുരളീധരന്‍ മുരളീധരന്‍, മുരളീധരന്‍ കൊടനാട്, ഹാരിസ് ബാബു പി എം എന്നീ ഫേസ്ബുക്ക് ഐഡികള്‍ക്ക് എതിരെയാണ് പരാതി നല്‍കിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വ്യാജ പോസ്റ്റര്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച് സമൂഹത്തില്‍ സ്പര്‍ദ്ധയും കലാപ ആഹ്വാനവും വെറുപ്പും സൃഷ്ടിക്കാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ ഭാരതീയ ന്യായസംഹിത 196 വകുപ്പ് പ്രകാരവും കെ പി ആക്ട് 120 (0) പ്രകാരവും കേസെടുത്ത് നടപടികള്‍ സ്വീകരിക്കണം എന്നാണ് ആവശ്യപ്പെട്ടത്. പരാതിക്കൊപ്പം പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ലിങ്കുകളും പൊലീസിന് കൈമാറിയിട്ടുണ്ട്.