മുട്ടിൽ മരംമുറി :  വിചാരണ സ്‌റ്റേ ചെയ്യണമെന്ന ഹരജി തള്ളി ഹൈക്കോടതി 

 

മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി. വിചാരണ സ്റ്റേ ചെയ്യണമെന്ന ഹരജി ഹൈക്കോടതി തള്ളി. ആവശ്യം വിചാരണക്കോടതിയിൽ ഉന്നയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലിസ് എടുത്ത കേസിലാണ് കോടതിയുടെ നടപടി.

മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു കമ്പനി ഉടമ അലിയാർ നൽകിയ പരാതി. 

അതേസമയം, മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായി. ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എത്തിയില്ല.