മുട്ടില്‍ മരംമുറി വഞ്ചന കേസ്: പ്രതികള്‍ക്കെതിരെ വിചാരണ കോടതി ഇന്ന് കുറ്റം ചുമത്തും
മുട്ടില്‍ മരംമുറി വഞ്ചന കേസ്: പ്രതികള്‍ക്കെതിരെ വിചാരണ കോടതി ഇന്ന് കുറ്റം ചുമത്തും
പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ ഇന്ന് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം.
ചോറ്റാനിക്കരയിലേത് വഞ്ചന കേസ് ആണെന്നും, വയനാട് ഉള്ളത് വനം വകുപ്പുമായി ബന്ധപ്പെട്ട കേസാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസില്‍ പ്രതികള്‍ക്കെതിരെ വിചാരണ കോടതി ഇന്ന് കുറ്റം ചുമത്തും. ഇതിനായി പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ ഇന്ന് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നില്ല. എന്നാല്‍ ഈ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.
ചോറ്റാനിക്കരയിലേത് വഞ്ചന കേസ് ആണെന്നും, വയനാട് ഉള്ളത് വനം വകുപ്പുമായി ബന്ധപ്പെട്ട കേസാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെയാണ് അടിയന്തര സ്റ്റേ എന്ന ആവശ്യം ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ച് നിരാകരിച്ചത്. ഒന്നാംപ്രതി റോജി അഗസ്റ്റിന്‍ നേരിട്ടും, രണ്ടും മൂന്നും പ്രതികളായ ആന്‍ഡ് ഓഗസ്റ്റിന്‍ ജോസൂട്ടി അഗസ്റ്റിന്‍ എന്നിവര്‍ ഓണ്‍ലൈനിലും കോടതിയില്‍ ഹാജരാക്കണം എന്നാണ് നിര്‍ദ്ദേശം.