മുട്ടില്‍ മരംമുറി : അഗസ്റ്റിന്‍ സഹോദരന്മാര്‍ ഇന്ന് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവും

കമ്പനി ഉടമ അലിയാര്‍ നല്‍കിയ പരാതിയിലാണ് 2021 ല്‍ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്.

 

പ്രതികളുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കോടതി നടപടി. 

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ ഇന്ന് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവും. കേസിന്റെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാനാണ് പ്രതികള്‍ കോടതിയില്‍ എത്തുന്നത്. ഒന്നാംപ്രതി റോജി അഗസ്റ്റിന്‍ നേരിട്ടും രണ്ടാംപ്രതി ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാകുന്നത്. പ്രതികളുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കോടതി നടപടി. 

വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്‍പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പോലീസിന്റെ കേസ്. കമ്പനി ഉടമ അലിയാര്‍ നല്‍കിയ പരാതിയിലാണ് 2021 ല്‍ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്.