മുത്തുമണിയെ വീണ്ടും പോലീസ് പൊക്കി ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ സോഷ്യൽ മീഡിയ താരം അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഢിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യൂട്യൂബർ അറസ്റ്റിൽ. അമ്പിളി എന്നു വിളിക്കുന്ന കുബളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷണ (24)യാണ് അറസ്റ്റിലായത്. വടക്കാഞ്ചേരി പൊലിസാണ് പ്രതിയെ പിടികൂടിയത്.

തമിഴ്നാട് സേലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടക്കാഞ്ചേരി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 2021ലും പ്രതി പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ പീഢിപ്പിച്ച സംഭവത്തിൽ കേസ് ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു 2021ലെ കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തിരുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്നായിരുന്നു അന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്.
അമ്പിളി എന്ന വിഘ്നേഷിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഇൻസ്റ്റഗ്രാമിലും വിഘ്നേഷിന് നിരവധി ഫോളേവേഴ്സുണ്ടായിരുന്നു.