മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഉ​ജ്ജ്വ​ല സ​മാ​പ​നം

 ഹ​രി​ത പ​താ​ക​യേ​ന്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രു​ടെ യു​വ​ജ​ന റാ​ലി​ക്കും വൈ​റ്റ്​ ഗാ​ർ​ഡ്​ പ​രേ​ഡി​നും ഒ​പ്പം മ​റൈ​ൻ ഡ്രൈ​വി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടെ ‘അ​നീ​തി​യു​ടെ കാ​ല​ത്തി​ന്​ യു​വ​ത​യു​ടെ തി​രു​ത്ത്​’ പ്ര​മേ​യം ഉ​യ​ർ​ത്തി മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച മൂ​ന്ന്​ ദി​വ​സ​ത്തെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഉ​ജ്ജ്വ​ല സ​മാ​പ​നം.

 

 കൊ​ച്ചി: ഹ​രി​ത പ​താ​ക​യേ​ന്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രു​ടെ യു​വ​ജ​ന റാ​ലി​ക്കും വൈ​റ്റ്​ ഗാ​ർ​ഡ്​ പ​രേ​ഡി​നും ഒ​പ്പം മ​റൈ​ൻ ഡ്രൈ​വി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടെ ‘അ​നീ​തി​യു​ടെ കാ​ല​ത്തി​ന്​ യു​വ​ത​യു​ടെ തി​രു​ത്ത്​’ പ്ര​മേ​യം ഉ​യ​ർ​ത്തി മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച മൂ​ന്ന്​ ദി​വ​സ​ത്തെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഉ​ജ്ജ്വ​ല സ​മാ​പ​നം.

മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും അ​ട​ക്ക​മു​ള്ള ലോ​ക​ത്തെ മു​ഴു​വ​ൻ അ​ധി​കാ​രി​ക​ളും വി​റ​ക്കു​ന്ന​ത് പോ​ലെ ഇ​ന്ത്യ​യി​ലെ വ​ലി​യ ആ​ളും വി​റ​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്തെ യു​വ​ത്വ​മാ​ണ് വി​റ​പ്പി​ക്കു​ന്ന​തെ​ന്നും പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. ഭ​ര​ണ​പ​ക്ഷ​ത്താ‍യാ​ലും പ്ര​തി​പ​ക്ഷ​ത്താ​യാ​ലും യൂ​ത്ത് ലീ​ഗ് പ​റ​യാ​നു​ള്ള​ത് പ​റ​യു​ക​യും തി​രു​ത്താ​നു​ള്ള​ത് തി​രു​ത്തു​ക​യും ചെ​യ്യും. യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള​പ്പോ​ഴാ​ണ് ന​രേ​ന്ദ്ര​ൻ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് യൂ​ത്ത് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്ത​ത്.

നേ​ടേ​ണ്ട​ത് നേ​ട​ണ​മെ​ങ്കി​ൽ പ​റ​യേ​ണ്ട​ത് പ​റ​യേ​ണ്ടി വ​രു​മെ​ന്ന് ശി​ഹാ​ബ് ത​ങ്ങ​ളും കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഭാ​ഷാ സ​മ​ര​ത്തി​നെ​തി​രെ സ​മ​രം ചെ​യ്ത് ഇ​ട​ത് സ​ർ​ക്കാ​റി​ന്‍റെ തീ​രു​മാ​ന​ത്തെ തി​രു​ത്തി​ച്ചു. അ​മേ​രി​ക്ക​ക്കും ഇ​സ്രാ​യേ​ലി​നും തി​രു​ത്തേ​ണ്ടി വ​ന്ന​ത് പോ​ലെ ഇ​ന്ത്യ​ക്കും തി​രു​ത്തേ​ണ്ടി വ​രും. യു​വാ​ക്ക​ൾ അ​രാ​ഷ്ട്രീ​യ​വാ​ദി​ക​ള​ല്ലെ​ന്നും അ​വ​രാ​ണ് പോ​സി​റ്റീ​വ് രാ​ഷ്ട്രീ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​തേ​ത​ര കേ​ര​ള​ത്തി​ലെ സ​വി​ശേ​ഷ​ത​ക​ൾ നി​ല​നി​ർ​ത്താ​നു​ള്ള പോ​രാ​ട്ട​മാ​ണ് യു​വ​ജ​ന​ങ്ങ​ൾ തു​ട​രേ​ണ്ട​തെ​ന്ന് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഏ​കാ​ധി​പ​തി​ക​ളും ഫാ​ഷി​സ്റ്റു​ക​ളും ച​രി​ത്ര​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത് ഭീ​രു​ക്ക​ളാ​യി​ട്ടാ​ണ്. അ​വ​ർ​ക്കെ​തി​രെ പോ​രാ​ടി​യ​വ​രാ​ണ് ച​രി​ത്ര​ത്തി​ലെ ധീ​ര​ന്മാ​ർ. ആ ​തി​രി​ച്ച​റി​വ് ന​മു​ക്ക് ഉ​ണ്ടാ​ക​ണം. യൂ​ത്ത് ലീ​ഗി​ന്‍റെ ശ​ക്തി​യും ആ​ർ​ജ​വ​വും ധൈ​ര്യ​വും യു.​ഡി.​എ​ഫി​ന് കൂ​ടി മു​ത​ൽ​കൂ​ട്ടാ​ണ്. എ​ല്ലാ മ​ത​സ്ഥ​രും മു​സ് ലിം ​ലീ​ഗി​നെ​യും പാ​ണ​ക്കാ​ട് ത​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.