തെരഞ്ഞെടുപ്പ് നേരിടുന്നത് വാക്ചാതുര്യവും ശരീര അഴകും വില്‍പ്പനയ്ക്ക് വച്ച്; യു. പ്രതിഭയ്ക്കെതിരേ അശ്ലീല പരാമർശവുമായി മുസ്ലീം ലീഗ് നേതാവ്

വാക്ചാതുര്യവും ശരീര അഴകും വില്‍പ്പനയ്ക്ക് വച്ചാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നായിരുന്നു കായംകുളം മണ്ഡലം യുഡിഎഫ് കൺവീനർ എ. ഇർഷാദിന്‍റെ പരാമർശം. യുഡിഎഫ് കൺവെൻഷനിൽവച്ചാണ് വിവാദ പരാമർശം നടത്തിയത്.

 

 ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്കെതിരേ അശ്ലീല പരാമർശവുമായി മുസ്ലീം ലീഗ് നേതാവ്. വാക്ചാതുര്യവും ശരീര അഴകും വില്‍പ്പനയ്ക്ക് വച്ചാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നായിരുന്നു കായംകുളം മണ്ഡലം യുഡിഎഫ് കൺവീനർ എ. ഇർഷാദിന്‍റെ പരാമർശം. യുഡിഎഫ് കൺവെൻഷനിൽവച്ചാണ് വിവാദ പരാമർശം നടത്തിയത്.

''പ്രതിഭ വാക്ചാതുര്യവും ശരീര അഴകും വില്‍പ്പനയ്ക്കായി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണ്, ജനപ്രതിനിധി എന്ന നിലയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഇർഷാദ് പറഞ്ഞത്. പ്രതിഭ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് എന്തും നടത്തുമെന്നും അതിന് ഉത്തമ ഉദാഹരണമാണ് മകൻ അകപ്പെട്ട കഞ്ചാവുകേസിൽ അവർ എടുത്ത നിലപാട് എന്നും വിമർശിച്ചു.

സംഭവം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷമായി കായംകുളത്തിന്‍റെ ജനപ്രതിനിധിയായിരിക്കുന്ന സ്ത്രീയെക്കുറിച്ചാണ് ഇത്തരം അശ്ലീല പരാമർശം നടത്തുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.