കൊലവിളി പ്രസംഗം; ടിഐ മധുസൂദനനെതിരെ കെഎസ് യുവിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്
മധുസൂദനനെതിരെ പയ്യന്നൂരില്‍ കൊല്ലപ്പെട്ട കെ എസ് യു പ്രവര്‍ത്തകന്‍ സജിത് ലാലിന്റെ സഹോദരന്‍ അജിത് ലാലും പരാതി നല്‍കിയിരുന്നു.
കലാപാഹ്വാനം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
സിപിഎം നേതാവ് ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ കേസെടുത്ത് പൊലീസ്. പയ്യന്നൂര്‍ പൊലീസ് ആണ് കേസെടുത്തത്. കലാപാഹ്വാനം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
മധുസൂദനനെതിരെ പയ്യന്നൂരില്‍ കൊല്ലപ്പെട്ട കെ എസ് യു പ്രവര്‍ത്തകന്‍ സജിത് ലാലിന്റെ സഹോദരന്‍ അജിത് ലാലും പരാതി നല്‍കിയിരുന്നു.
പയ്യന്നൂരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലെ മധുസൂദനന്റെ വിവാദ പ്രസംഗം. കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞുതന്നെ തീര്‍ക്കുമെന്നും അതിനൊന്നും പാര്‍ട്ടിക്ക് മടിയില്ലെന്നും പ്രസംഗത്തില്‍ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനന്‍ പറഞ്ഞിരുന്നു.