കഴക്കൂട്ടത്തെ നാലു വയസ്സുകാരന്റെ കൊലപാതകം: കുട്ടിയുടെ അമ്മയുടെ സുഹൃത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ കൊലപാതകം അമ്മയുടെ സുഹൃത്ത് തൻബീർ ആലത്തിൻ്റെ അറസ്റ്റ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തി.കസ്റ്റഡിയിലുള്ള കുട്ടിയുടെ അമ്മയുടെ സുഹൃത്ത് മഹാരാഷ്ട്ര സ്വദേശി തൻബീർ ആലം (22) കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തെ സംബന്ധിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

 

ടൗവല്‍ മുറുക്കിയപ്പോള്‍ കുട്ടിയുടെ കഴുത്തിലെ എല്ല് പൊട്ടിയാണ് മരണമെന്ന് പോസ്റ്റുമോർട്ടത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

കൊച്ചി: കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ കൊലപാതകം അമ്മയുടെ സുഹൃത്ത് തൻബീർ ആലത്തിൻ്റെ അറസ്റ്റ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തി.കസ്റ്റഡിയിലുള്ള കുട്ടിയുടെ അമ്മയുടെ സുഹൃത്ത് മഹാരാഷ്ട്ര സ്വദേശി തൻബീർ ആലം (22) കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തെ സംബന്ധിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

കുട്ടിയുടെ അമ്മയുമായുള്ള തർക്കത്തിനൊടുവില്‍ തൻബീർ ആലം മുറിയിലുണ്ടായിരുന്ന ടൗവല്‍ ഉപയോഗിച്ച്‌ കുട്ടിയുടെ കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ടൗവല്‍ മുറുക്കിയപ്പോള്‍ കുട്ടിയുടെ കഴുത്തിലെ എല്ല് പൊട്ടിയാണ് മരണമെന്ന് പോസ്റ്റുമോർട്ടത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.ര

രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് തൻബീർ ആലം കുറ്റസമ്മതം നടത്തിയത്. മുന്നി ബീഗവുമായി ഉണ്ടായ തർക്കത്തില്‍ പ്രകോപിതനായാണ് കുഞ്ഞിനെ ആക്രമിച്ചതെന്നാണ് തൻബീറിന്റെ മൊഴി.അതേസമയം ചോദ്യം ചെയ്തെങ്കിലും കൃത്യത്തില്‍ മുന്നി ബീഗത്തിന് പങ്കില്ലെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

ഞായറാഴ്ച്ച വൈകീട്ട് ആറ് മണിയോടാണ് ബംഗാള്‍ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ നാല് വയസ്സുകാരൻ ഗില്‍ദാറെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്