വടകരപ്പതിയിലെ വയോധികയുടെ കൊലപാതകം; റിമാന്‍ഡിലുളള 19കാരന്റെ സുഹൃത്തായ 17കാരന്‍ പിടിയില്‍
വടകരപ്പതിയിലെ വയോധികയുടെ കൊലപാതകം; റിമാന്‍ഡിലുളള 19കാരന്റെ സുഹൃത്തായ 17കാരന്‍ പിടിയില്‍
പിടിയിലായ പതിനേഴുകാരന്‍ മുന്‍പ് വധശ്രമക്കേസില്‍ പ്രതിയായിരുന്നു. കവര്‍ച്ചയ്ക്കിടെയാണ് പ്രതികള്‍ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.
പ്രതികള്‍ സരസാളിന്റെ മൃതദേഹം കത്തിക്കുകയും ബാക്കി വന്ന അവശിഷ്ടങ്ങള്‍ പുറത്ത് കൊണ്ട് പോയി കുഴിച്ചിടുകയായിരുന്നു എന്നും അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈഎസ്പി പറഞ്ഞു.
വടകരപ്പതി ആട്ടയാമ്പതി സ്വദേശിനി സരസാളിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. റിമാന്‍ഡില്‍ കഴിയുന്ന പത്തൊന്‍പതുകാരനായ ഉദയകുമാറിന്റെ സുഹൃത്തായ പതിനേഴുകാരനാണ് പിടിയിലായത്. രണ്ടുദിവസമായി ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവാവിനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കും. പിടിയിലായ പതിനേഴുകാരന്‍ മുന്‍പ് വധശ്രമക്കേസില്‍ പ്രതിയായിരുന്നു. കവര്‍ച്ചയ്ക്കിടെയാണ് പ്രതികള്‍ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.
പ്രതികള്‍ സരസാളിന്റെ മൃതദേഹം കത്തിക്കുകയും ബാക്കി വന്ന അവശിഷ്ടങ്ങള്‍ പുറത്ത് കൊണ്ട് പോയി കുഴിച്ചിടുകയായിരുന്നു എന്നും അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈഎസ്പി പറഞ്ഞു. ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. വയോധികളുടെ മൂക്കില്‍ രണ്ട് ഭാഗത്തു മൂക്കുത്തിയുണ്ടായിരുന്നെന്നും ഇതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
തെളിവെടുപ്പില്‍ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. പ്രതി ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.