കൊലപതാക ദൃശ്യങ്ങൾ പകർത്തി ഇടവക വികാരിക്ക് അയച്ചുകൊടുത്തു ; ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാറത്തറയില്‍ ആന്റണി (59), ഭാര്യ വത്സമ്മ ( 55) എന്നിവരെയാണ് മകന്‍ അജീഷ് (26) കൊലപ്പെടുത്തിയത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഇടുക്കി: ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാറത്തറയില്‍ ആന്റണി (59), ഭാര്യ വത്സമ്മ ( 55) എന്നിവരെയാണ് മകന്‍ അജീഷ് (26) കൊലപ്പെടുത്തിയത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കൊലപാതം നടത്തിയ ദൃശ്യങ്ങള്‍ അടക്കം പ്രതി ഫോണില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ പ്രതി തന്നെയാണ് ബന്ധുവിന് അയച്ച് നല്‍കിയത്. മാതാപിതാക്കളുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇന്നലെ രാത്രി 9.30ഓടെ നെടുങ്കണ്ടം എഴുകുംവയലിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകമുണ്ടായത്. പ്രതിയായ അജീഷ് മതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
പ്രതി അയച്ചുനൽകിയ കൊലപാതക ദൃശ്യങ്ങൾ ബന്ധു ഇടവക വികാരിക്ക് അയച്ചുകൊടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവം അറിഞ്ഞ് നാട്ടുക്കാര്‍ എത്തിയപ്പോള്‍ കൈയില്‍ കത്തിയുമായി പ്രതി അക്രമാസക്തനായി നില്‍ക്കുന്നതാണ് കണ്ടത്. ശേഷം നെടുങ്കണ്ടം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ക്രൂര കൊലപാതകമാണ് നടന്നത്. നിരവധി വെട്ടുകൾ ഏറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആന്തരിക അവയവങ്ങള്‍ അടക്കം പുറത്ത് വന്ന നിലയിലായിരുന്നു. പ്രതിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.