ശബരിമല സ്വർണക്കൊള്ളക്കേസ് ; മുരാരി ബാബു ഇഡിക്കു മുന്നിൽ ചോദ‍്യം ചെയ്യലിന് ഹാജരായി

 

 

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു ഇഡിക്കു മുന്നിൽ ചോദ‍്യം ചെയ്യലിന് ഹാജരായി. കേസിൽ ഇഡി ചോദ‍്യം ചെയ്യുന്ന ആദ‍്യ വ‍്യക്തിയാണ് മുരാരി ബാബു.

കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ ദ്വാരപാലക- കട്ടിളപ്പാളി കേസുകളിലും മുരാരി ബാബുവിന് സ്വാഭാവിക ജാമ‍്യം ലഭിച്ചിരുന്നു. ഇതേ കേസിൽ എസ്ഐടി അന്വേഷണം തുടരുന്ന സാഹചര‍്യത്തിലാണ് ഇഡിയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്റ്റോബർ 23നാണ് മുരാരി ബാബു അറസ്റ്റിലായത്.