മൂന്നാറില്‍ കാറിന് തീപിടിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
മൂന്നാറില്‍ സഞ്ചാരികള്‍ സഞ്ചരിച്ച കാറിന് തീ പിടിച്ചു. ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ പെരിവരയ്ക്കും കന്നിമലയ്ക്കും ഇടയിലാണ് കാറിനു തീ പിടിച്ചത്. വാഹനത്തില്‍ പുക ഉയരുന്നത് കണ്ട സഞ്ചാരികള്‍ പെട്ടെന്ന് തന്നെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
Apr 15, 2025, 19:33 IST
മൂന്നാര്‍: മൂന്നാറില്‍ സഞ്ചാരികള്‍ സഞ്ചരിച്ച കാറിന് തീ പിടിച്ചു. ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ പെരിവരയ്ക്കും കന്നിമലയ്ക്കും ഇടയിലാണ് കാറിനു തീ പിടിച്ചത്. വാഹനത്തില്‍ പുക ഉയരുന്നത് കണ്ട സഞ്ചാരികള്‍ പെട്ടെന്ന് തന്നെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
യാത്രക്കാര്‍ പെട്ടെന്ന് തന്നെ വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. മറയൂര്‍ സന്ദര്‍ശനത്തിനുശേഷം മൂന്നാറിലേക്ക് വരികയായിരുന്ന സഞ്ചാരികളുടെ വാഹനത്തിനാണ് തീ പിടിച്ചത്.