മുനിസിപ്പല്‍ കോര്‍പറേഷന്‍ തൊഴിലാളികളുടെ സംസ്ഥാന സമ്മേളനം കണ്ണൂരില്‍: സ്വാഗത സംഘം രൂപീകരിച്ചു.
കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (KMCWC) ന്റെ 38-ാം സംസ്ഥാന സമ്മേളനം മാർച്ച് 7- 8 തിയതികളിൽ കണ്ണൂരിൽ വെച്ചു നടത്തുന്നതിനു് തീരുമാനിച്ചു.
കണ്ണൂർ : കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (KMCWC) ന്റെ 38-ാം സംസ്ഥാന സമ്മേളനം മാർച്ച് 7- 8 തിയതികളിൽ കണ്ണൂരിൽ വെച്ചു നടത്തുന്നതിനു് തീരുമാനിച്ചു. സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി ഡിസിസി പ്രസിഡൻ്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് ചെയർമാനും കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് ടി.എ.രാധാകൃഷ്ണൻ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.
കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.സുധാകരന്‍,എംപി എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും മേയര്‍ അഡ്വ.പി.ഇന്ദിര രക്ഷാധികാരിയുമാണ്.
സ്വാഗതസംഘം രൂപീകരണ യോഗത്തിൽ വർക്കിംഗ് പ്രസിഡൻ്റ് ടി.എ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സിപ്രസിഡൻ്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മുന്‍ മേയര്‍ അഡ്വ.ടി.ഓ.മോഹനന്‍, രാഹുല്‍ കായക്കല്‍, മുജേഷ് ശാസ്ത്രി, , ഇ.പി.അബ്ദുള്ള, സി.പവിത്രന്‍, കെ.എന്‍.എ.അമീര്‍, കെ.പി.മനോജ്, വിനോദ് നാറാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.