മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ്
മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കല്യാൺ ജ്വല്ലേഴ്‌സ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് എം.ഡി ടി.എസ്. കല്യാണരാമൻ ആണ് ഇക്കാര്യം അറിയിച്ചത്. തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏൽപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. പരിക്കേറ്റവരുടെ ആറുമാസത്തെ ചികിത്സാ ചെലവ് സർക്കാർ പൂർണ്ണമായും ഏറ്റെടുക്കും. ഇതിനായി സർക്കാർ/സ്വകാര്യ ആശുപത്രികളെ ഉപയോഗിക്കാം. ആറുമാസത്തിൽ കൂടുതൽ ചികിത്സ ആവശ്യമായി വരുന്നവർക്ക് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുടർസഹായം നൽകും.
ദുരന്തസ്ഥലത്തെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനായി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതിലുകൾ പൊളിക്കുകയും വയലുകൾ നികത്തുകയും ചെയ്തിരുന്നു. ഇവ പൂർവ്വസ്ഥിതിയിലാക്കാൻ ആവശ്യമായ തുക ജില്ലാ കളക്ടറുടെ ശുപാർശ പ്രകാരം ദുരന്തപ്രതികരണ നിധിയിൽ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.