മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: കാഞ്ഞിരക്കോട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

വെടിമരുന്ന് നിറയ്ക്കുന്ന പണിയായിരുന്നു സുരേഷിന്. വര്‍ഷങ്ങളുടെ കൈ തഴക്കമുള്ള സുരേഷ് ഈ മേഖലയില്‍ വിദഗ്ദനായിരുന്നു. 

 

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ എരുമപ്പെട്ടി കാഞ്ഞിരക്കോട് സ്വദേശി സുരേഷി (51)ന്റെ മരണം സ്ഥിരീകരിച്ചു. വെടിമരുന്ന് നിറയ്ക്കുന്ന പണിയായിരുന്നു സുരേഷിന്. വര്‍ഷങ്ങളുടെ കൈ തഴക്കമുള്ള സുരേഷ് ഈ മേഖലയില്‍ വിദഗ്ദനായിരുന്നു. 

സ്‌ഫോടനത്തില്‍ സുരേഷിന്റെ ശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നി ചിതറിയിരുന്നു. ബന്ധുക്കളുടെ ഡി.എന്‍.എ. പരിശോധയിലാണ് സുരേഷിന്റെ മരണം സ്ഥിരീകരിച്ചത്. തെക്കുംകര ചോരത്ത് നിര്യാതനായ അയ്യപ്പന്റെ മകനാണ്. അമ്മ: ദേവു. ഭാര്യ: ബിന്ദു. മകള്‍: ആദിശ്രി.