മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം; കോഴിക്കോട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി 2.63 കോടി രൂപ കൈമാറി

തുക ജില്ലാ ഭാരവാഹികള്‍ സംസ്ഥാന പ്രസിഡന്റ് വി വസീഫിന് കൈമാറി
 

ഉരുള്‍പൊട്ടല്‍ ദുരിതമനുഭവിക്കുന്ന മുണ്ടക്കൈയ്ക്കും ചൂരല്‍മലയ്ക്കും ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്. കോഴിക്കോട് ജില്ലയില്‍ നിന്ന് 2,63,95,154 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത്. 

തുക ജില്ലാ ഭാരവാഹികള്‍ സംസ്ഥാന പ്രസിഡന്റ് വി വസീഫിന് കൈമാറി. ജില്ലാപ്രസിഡന്റ് എല്‍ ജി ലിജീഷ് ചടങ്ങില്‍ അധ്യക്ഷനായി.