മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് തമിഴ്‌നാട് സർക്കാരിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. കമ്പം താഴ്വരയിലെ 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിക്കായി ജലം തുറന്നുവിടുന്ന ചടങ്ങിൽ തമിഴ്നാട് മന്ത്രി സി.ടി.ആർ നിർമൽ കുമാർ പങ്കെടുക്കും. 
 

 ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് തമിഴ്‌നാട് സർക്കാരിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. കമ്പം താഴ്വരയിലെ 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിക്കായി ജലം തുറന്നുവിടുന്ന ചടങ്ങിൽ തമിഴ്നാട് മന്ത്രി സി.ടി.ആർ നിർമൽ കുമാർ പങ്കെടുക്കും. 

സാധാരണയായി ജൂൺ ഒന്നിന് ഷട്ടറുകൾ തുറക്കാറുണ്ടെങ്കിലും, ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് രണ്ട് മാസത്തിലധികം വൈകിയാണ് ജലം ലഭ്യമാക്കുന്നത്. ടി.വി.കെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ മന്ത്രിതല സന്ദർശനം കൂടിയാണിത് എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.