മുകേഷിന്റെ രാജി; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും
ലൈംഗിക പീഡനക്കേസില്‍ പ്രതിയായ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കുന്നതില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും. മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷവും ഘടകകക്ഷികളും ആവശ്യം ശക്തമാക്കുന്നതിനിടയാണ് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട് നിര്‍ണായകമാണ്.
കേസില്‍ മുകേഷിനെ അഞ്ചുദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന കോടതിവിധി പാര്‍ട്ടിക്കും മുകേഷിനും താല്‍ക്കാലിക ആശ്വാസമാണ്. ഇന്നലെ ചേര്‍ന്ന് അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗം മുകേഷ് രാജിവെക്കേണ്ടത് ഇല്ലെന്ന് നിലപാട് എടുക്കുകയായിരുന്നു. ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടക്കും.
മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം എന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് നിലപാട് എടുത്തിട്ടുണ്ട്.