മുകേഷ് രാജിവയ്ക്കണം ; മുഖ്യമന്ത്രിയെ നിലപാട് അറിയിച്ച് സിപിഐ
പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചു.
Updated: Aug 30, 2024, 07:47 IST
ലൈംഗീക പീഡന പരാതിയില്‍ കേസെടുത്ത സാഹചര്യത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ. വിഷയവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചു.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. സിപിഎം വിഷയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.