അറസ്റ്റില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും രക്ഷപ്പെടാന്‍ പാടില്ല ; മുകേഷിന്റെ അറസ്റ്റിൽ ഡിവൈഎഫ്‌ഐ
ലൈംഗികാതിക്രമ കേസില്‍ എംഎല്‍എയും നടനുമായ മുകേഷിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ. അറസ്റ്റില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും രക്ഷപ്പെടാന്‍ പാടില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
Sep 24, 2024, 19:54 IST
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ എംഎല്‍എയും നടനുമായ മുകേഷിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ. അറസ്റ്റില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും രക്ഷപ്പെടാന്‍ പാടില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ശിക്ഷിക്കപ്പെടണം, സര്‍ക്കാരിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിൻറെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നാലെ അറസ്റ്റ് ചെയ്ത് വൈദ്യ പരിശോധനയ്ക്കയച്ചു . കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം നൽകിയിരുന്നു.