സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി എം ടി ഷഹീന
കുന്നക്കാവ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ് എം ടി ഷഹീന.
10-ാം വാര്‍ഡ് മലയങ്ങാട് നിന്ന് 309 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷഹീന വിജയിച്ചത്. പെരിന്തല്‍മണ്ണ നാരങ്ങാകുണ്ട് സ്വദേശിയാണ് ഷഹീന.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി എം ടി ഷഹീന. മലപ്പുറം ജില്ലയിലെ ഏലംകുളം പഞ്ചായത്തിലാണ് 23കാരിയായ ഷഹീന പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കുന്നക്കാവ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ് എം ടി ഷഹീന. ഷഹീനയുടെ കന്നി വോട്ടായിരുന്നു ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. വനിതാ ലീഗ് മണ്ഡലം ഭാരവാഹിയാണ് എം ടി ഷഹീന. 10-ാം വാര്‍ഡ് മലയങ്ങാട് നിന്ന് 309 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷഹീന വിജയിച്ചത്. പെരിന്തല്‍മണ്ണ നാരങ്ങാകുണ്ട് സ്വദേശിയാണ് ഷഹീന.
കോണ്‍ഗ്രസ് അംഗമായ കെ ഭാരതിയാണ് ഏലംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും അവിശ്വാസപ്രമേയവും ഭരണമാറ്റവും അരങ്ങേറിയ പഞ്ചായത്താണ് ഏലംകുളം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളിലെയും എട്ട് അംഗങ്ങള്‍ വിജയിച്ചതോടെ നറുക്കെടുപ്പ് നടത്തിയായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പതിറ്റാണ്ടുകളായി സിപിഐഎം കോട്ടയായ പഞ്ചായത്ത് കൂടിയാണ് ഏലംകുളം. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയും കേരള കമ്മ്യൂണിസത്തിന്റെ താത്വികാചാര്യനുമായ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ജന്മദേശം കൂടിയാണ് ഏലംകുളം.
ആകെ 18 വാര്‍ഡുകളാണ് ഏലംകുളം പഞ്ചായത്തിലുള്ളത്. ഇതില്‍ ആറ് വാര്‍ഡുകളില്‍ മുസ്ലിം ലീഗും മൂന്ന് വാര്‍ഡില്‍ കോണ്‍ഗ്രസും വിജയിച്ചു. ഒരു വാര്‍ഡ് വെല്‍ഫെയര്‍ പാര്‍ട്ടി സ്വന്തമാക്കിയപ്പോള്‍ എട്ടിടത്ത് എല്‍ഡിഎഫ് സ്ഥാനമുറപ്പിക്കുകയായിരുന്നു.