വിഴിഞ്ഞത്ത് ചരിത്രം കുറിക്കാന്‍ എംഎസ്‌സി ലൂസിയാന എത്തുന്നു

2024 ജൂണ്‍ 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചത്.

 

ആദ്യ കപ്പലെത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാകും മുമ്പേയാണ് വിഴിഞ്ഞം ആയിരം തികയ്ക്കുന്നത്.

വിഴിഞ്ഞം തുറമുഖം ഇന്ന് ആയിരം തൊടും. വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്ത കപ്പലുകളുടെ എണ്ണം  ആയിരത്തിലെത്തും. എംഎസ്‌സിയുടെ മദര്‍ഷിപ്പ് ലൂസിയാന ഇന്ന് വൈകീട്ടോടെ ചരിത്രം കുറിച്ച് ബെര്‍ത്ത് ചെയ്യും. ആദ്യ കപ്പലെത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാകും മുമ്പേയാണ് വിഴിഞ്ഞം ആയിരം തികയ്ക്കുന്നത്.

2024 ജൂണ്‍ 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചത്. മെഴ്‌സ്‌കിന്റെ സാന്‍ഫെര്‍ണാണ്ടോ വിഴിഞ്ഞം തുറമുഖത്തില്‍ നങ്കൂരമിട്ടിട്ട്  713 ദിവസം തികയുകയാണ്. വിഴിഞ്ഞത്തെത്തുന്ന ഒന്നാമത്തെ കപ്പലായിരുന്നു മെസ്‌ക്കിന്റെ സാന്‍ഫെര്‍ണാണ്ടോ. ഇന്ന് വിഴിഞ്ഞത്ത് നങ്കൂരമിടുന്ന കപ്പലുകളുടെ എണ്ണം ആയിരത്തിലെത്തുകയാണ്. മെഡിറ്റനേറിയന്‍ ഷിപ്പിംഗ് കമ്പനിയുടെ എംഎസ്‌സി ലൂസിയാന പുറംകടലിലുണ്ട്. വൈകീട്ട് അഞ്ച് മണിയോടെ കപ്പല്‍ വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യും.