എംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസ് ; പിണറായി വിജയനെ പിന്തുണയ്ക്കാതെ സിപിഐ

ഇ ഡി കേന്ദ്രസര്‍ക്കാരിന്റെ ടൂള്‍ ആണെന്ന പൊതുനിലപാടില്‍ നിന്നും സിപിഐ പിന്നോട്ടില്ല.

 

ഇ ഡി ഡിജിപിക്ക് കൈമാറിയ കത്തിലെ വിവരങ്ങള്‍ പഠിക്കുകയാണെന്നും അതിന് ശേഷം ഇക്കാര്യത്തില്‍ നിലപാടെടുക്കാമെന്നുമാണ് സിപിഐയിലെ ആലോചന.

എംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നീക്കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാതെ സിപിഐ. ഇ ഡിക്കെതിരായ പൊതുനിലപാടില്‍ മാറ്റമില്ലെങ്കിലും നിലവില്‍ പിണറായി വിജയനെ അനുകൂലിക്കാനോ തള്ളാനോ സിപിഐ നേതാക്കള്‍ തയ്യാറാകുന്നില്ല. 

ഇ ഡി ഡിജിപിക്ക് കൈമാറിയ കത്തിലെ വിവരങ്ങള്‍ പഠിക്കുകയാണെന്നും അതിന് ശേഷം ഇക്കാര്യത്തില്‍ നിലപാടെടുക്കാമെന്നുമാണ് സിപിഐയിലെ ആലോചന. അതുവരെ പിണറായി വിജയനെ തള്ളുകയോ പിന്തുണയ്ക്കുകയോ വേണ്ടെന്നുമാണ് സിപിഐ തീരുമാനം. എന്നാല്‍ ഇ ഡി കേന്ദ്രസര്‍ക്കാരിന്റെ ടൂള്‍ ആണെന്ന പൊതുനിലപാടില്‍ നിന്നും സിപിഐ പിന്നോട്ടില്ല.