എക്സൈസ് ചുമതലയിൽ നിന്ന് എം ആർ അജിത്കുമാറിനെ മാറ്റി ; നടപടി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിന്റെ ഉത്തരവിന് പിന്നാലെ

എം ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. എക്സൈസ് കമ്മീഷണർ സ്ഥാനത്ത് ഐ എ
 

 തിരുവനന്തപുരം: എം ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. എക്സൈസ് കമ്മീഷണർ സ്ഥാനത്ത് ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചിരുന്നു. ഐഎഎസ് തസ്തികകളിൽ മറ്റ് കേഡറിൽ നിന്നുള്ളവരെ നിയമിക്കുന്നതിനെതിരെ ഐഎഎസ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചത്.

കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാര പരിധിക്ക് പുറത്താണെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടിയിരുന്നു. 1995 ബാച്ച് ഉദ്യോഗസ്ഥനാണ് അജിത് കുമാർ. 2028 വരെയാണ് ഇദ്ദേഹത്തിനു സർവീസ് ഉള്ളത്.