കേരളത്തിൽ വീണ്ടുമൊരു കപ്പിൾസ് പൊളിറ്റിക്സ്; ഒരു വീട്ടില്‍ നിന്ന് എംപിയും എംഎല്‍എയും
പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠന്‍ പാര്‍ലമെന്റിലേക്ക് പോകുമ്പോഴാണ് ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ കെ എ തുളസി ചരിത്ര വിജയുവുമായി നിയസഭാംഗമാകുന്നത്. മണ്ഡലം രൂപീകരിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണിത്.
May 5, 2026, 11:27 IST
പാലക്കാട്: പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠന്‍ പാര്‍ലമെന്റിലേക്ക് പോകുമ്പോഴാണ് ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ കെ എ തുളസി ചരിത്ര വിജയുവുമായി നിയസഭാംഗമാകുന്നത്. മണ്ഡലം രൂപീകരിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണിത്.
സിറ്റിങ് എംഎല്‍എ ആയ അഡ്വ. കെ ശാന്തകുമാരിയെ പരാജയപ്പെടുത്തിയാണ് കെ എ തുളസി വിജയിച്ചത്. 3706 വോട്ടുകള്‍ക്കാണ് കെ എ തുളസിയുടെ വിജയം. തുളസി 62,734 വോട്ടുകള്‍ നേടിയപ്പോള്‍ അഡ്വ. കെ ശാന്തകുമാരി 59,028 വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്തുള്ള ഡോ. രേണു സുരേഷ് 24,925 വോട്ടുകളാണ് നേടിയത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് മണ്ഡലത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത്. അഞ്ച് പഞ്ചായത്തുകള്‍ എല്‍ഡിഎഫും മൂന്ന് പഞ്ചായത്തുകള്‍ യുഡിഎഫും ഭരിക്കുന്നു.