സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച കൂടി അവധി നൽകാൻ നീക്കം; യോഗം ഈ മാസം 17-ന്
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ സർവീസ് സംഘടനകളുടെ യോഗം ഈ മാസം 17-ന് നടക്കും.
Updated: Oct 10, 2026, 12:04 IST
പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വരുന്ന ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ സർവീസ് സംഘടനകളുടെ യോഗം ഈ മാസം 17-ന് നടക്കും.
പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വരുന്ന ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ച കൂടി അവധിയാക്കാനുള്ള സർക്കാറിന്റെ ഈ നീക്കത്തെ വിവിധ സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്.
എന്നാൽ ഇതിന് പകരമായി നിലവിലുള്ള പൊതു അവധികളും കാഷ്വൽ ലീവുകളും വെട്ടിച്ചുരുക്കുന്ന നിർദേശത്തോട് ചില സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംഘടനകൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ ഈ മാസം 12-നകം അറിയിക്കാവുന്നതാണ്.