നടന്‍ മോഹന്‍ലാലിന്‍റെ പേരിനൊപ്പമുണ്ടായിരുന്ന ലഫ്റ്റനന്‍റ് കേണല്‍, ഡോക്റ്റര്‍ പദവികള്‍ ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ്
നടന്‍ മോഹന്‍ലാലിന്‍റെ പേരിനൊപ്പമുണ്ടായിരുന്ന ലഫ്റ്റനന്‍റ് കേണല്‍, ഡോക്റ്റര്‍ പദവികള്‍ ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ്. വാഹന ആര്‍സി രേഖകളില്‍ നിന്നാണ് എംവിഡി പദവികൾ ഒഴിവാക്കിയത്. കെഎല്‍ 7സിയു 2020 കാറിന്‍റെ രജിസ്‌ട്രേഷന്‍ രേഖകളിലാണ് മാറ്റം.ആധാര്‍ കാര്‍ഡിലേതിനു സമാനമായ പേര് ആര്‍സി രേഖകളില്‍ ചേര്‍ക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
Sep 8, 2026, 11:55 IST
കൊച്ചി: നടന്‍ മോഹന്‍ലാലിന്‍റെ പേരിനൊപ്പമുണ്ടായിരുന്ന ലഫ്റ്റനന്‍റ് കേണല്‍, ഡോക്റ്റര്‍ പദവികള്‍ ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ്. വാഹന ആര്‍സി രേഖകളില്‍ നിന്നാണ് എംവിഡി പദവികൾ ഒഴിവാക്കിയത്. കെഎല്‍ 7സിയു 2020 കാറിന്‍റെ രജിസ്‌ട്രേഷന്‍ രേഖകളിലാണ് മാറ്റം.ആധാര്‍ കാര്‍ഡിലേതിനു സമാനമായ പേര് ആര്‍സി രേഖകളില്‍ ചേര്‍ക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
വാഹനവുമായി ബന്ധപ്പെട്ട സേവനത്തിനായി ആര്‍ടി ഓഫീസില്‍ എത്തിയപ്പോഴാണ് ആധാറിലെ പേരും ആര്‍സിയിലെ പേരും രണ്ടായതിനാൽ സാങ്കേതിക തടസം നേരിട്ടത്. ഇതേതുടര്‍ന്ന് ആർസി രേഖകളിലെ പേര് ആധാറിലേത് പോലെ ആക്കുകയായിരുന്നു. മുൻപ് ലഫ്റ്റന്‍റ് കേണല്‍ ഡോ. വി. മോഹന്‍ലാല്‍ എന്നായിരുന്നു വാഹന രേഖകളില്‍ ഉണ്ടായിരുന്നത്. ഇത് വിശ്വനാഥന്‍ നായര്‍ മോഹന്‍ലാല്‍ എന്നാക്കി മാറ്റി.