മയക്കുമരുന്നിനെതിരെ അമ്മമാർ ഒന്നിക്കുന്നു ; കണ്ണൂരിൽ പുതിയ ദൗത്യവുമായി ‘MOM’ കൂട്ടായ്മ
മയക്കുമരുന്നിന്റെ വ്യാപനത്തിനെതിരെ അമ്മമാരെ അണിനിരത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ‘Mothers on a Mission – MOM’ എന്ന കൂട്ടായ്മയ്ക്ക് കണ്ണൂരിൽ തുടക്കമായി.
ഇതിന്റെ ഭാഗമായി MOM ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സംഘടനയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചു. കേരളത്തിലുടനീളം ഇത്തരം കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതായി ഭാരവാഹികൾ അറിയിച്ചു.
കണ്ണൂർ: മയക്കുമരുന്നിന്റെ വ്യാപനത്തിനെതിരെ അമ്മമാരെ അണിനിരത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ‘Mothers on a Mission – MOM’ എന്ന കൂട്ടായ്മയ്ക്ക് കണ്ണൂരിൽ തുടക്കമായി. കുടുംബങ്ങളിൽ നിന്ന് തന്നെ ലഹരിവിരുദ്ധ ബോധവൽക്കരണം ആരംഭിക്കണമെന്ന ആശയമാണ് കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്നത്.
ജോലിയും കുടുംബജീവിതവുമായി തിരക്കുപിടിച്ചോടുന്നതിനിടെ മക്കളുടെ ദൈനംദിന ജീവിതവും അവരുടെ മാനസിക ബുദ്ധിമുട്ടുകളും കൃത്യമായി മനസ്സിലാക്കാൻ പല അമ്മമാർക്കും കഴിയാതെ പോകുന്ന സാഹചര്യമുണ്ടെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളുടെ കൂട്ടുകെട്ടുകൾ, പെരുമാറ്റത്തിലെ മാറ്റങ്ങൾ, അവർ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവ ശ്രദ്ധിക്കുന്നതിൽ കുടുംബങ്ങൾക്ക് കൂടുതൽ ജാഗ്രത ആവശ്യമാണെന്നും MOM അഭിപ്രായപ്പെടുന്നു.
അമ്മമാരിലും അമ്മൂമ്മമാരിലും ലഹരിവിരുദ്ധ ബോധവും ജാഗ്രതയും വളർത്തുകയാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഓരോ വീട്ടിൽ നിന്നും ആരംഭിക്കുന്ന ബോധവൽക്കരണത്തിലൂടെ വരുംതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കാനുള്ള ശ്രമമാണ് MOM നടത്തുന്നത്.
ഇതിന്റെ ഭാഗമായി MOM ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സംഘടനയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചു. കേരളത്തിലുടനീളം ഇത്തരം കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതായി ഭാരവാഹികൾ അറിയിച്ചു.
MOM പ്രസിഡന്റ് രോഷ്നി ഖാലിദ്, സെക്രട്ടറി സ്വപ്ന ഇ.കെ., ഡോ. മേരി ഉമ്മൻ, സുലേഖ വേണുഗോപാൽ, പ്രേമവല്ലി, ശ്രീലയ, വിദ്യ, സൂര്യ സുജൻ എന്നിവർ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ‘ഓരോ വീട്ടിലും ജാഗ്രത, ഓരോ അമ്മയിലും ദൗത്യം’ എന്ന ആശയവുമായി ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കാനാണ് MOM ലക്ഷ്യമിടുന്നത്.