കണ്ണൂർ മീൻകുന്നിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മീൻകുന്ന് മമ്പറം പീടികയ്ക്ക് സമീപം മഠത്തിൻ ഹൗസിൽ ഭാമ (45) മക്കളായ ശിവനന്ദ് (15) അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ മുതൽ ഇവരെ കാണാതായിരുന്നു.

 

കണ്ണൂർ: അഴിക്കോട് മീൻ കുന്നിൽ അമ്മയെയും രണ്ടു മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.മീൻകുന്ന് മമ്പറം പീടികയ്ക്ക് സമീപം മഠത്തിൻ ഹൗസിൽ ഭാമ (45) മക്കളായ ശിവനന്ദ് (15) അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ മുതൽ ഇവരെ കാണാതായിരുന്നു.

വളപട്ടണം പൊലിസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ വളപട്ടണം പൊലിസ് ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.