വർക്കലയില്‍ കുളിക്കടവില്‍ പരസ്യമദ്യപാനം ചോദ്യം ചെയ്ത അമ്മയ്ക്കും മകനും മര്‍ദ്ദനം
വർക്കലയില്‍ കുളിക്കടവില്‍ പരസ്യമദ്യപാനം ചോദ്യം ചെയ്ത അമ്മയ്ക്കും മകനും നേരെ മര്‍ദ്ദനം..കണ്ണമ്പൊയ്ക സ്വദേശിനി ഷീബ, മകൻ ഷിജിൻ എന്നിവർക്ക് നേരെയാണ് സാമൂഹ്യവിരുദ്ധർ അക്രമം അഴിച്ചുവിട്ടത്.
ഗുരുതരമായ കരള്‍ രോഗത്തെത്തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ദീർഘനാളായി ചികിത്സയില്‍ കഴിയുന്ന വ്യക്തിയാണ് ഷിജിൻ.
വർക്കല : വർക്കലയില്‍ കുളിക്കടവില്‍ പരസ്യമദ്യപാനം ചോദ്യം ചെയ്ത അമ്മയ്ക്കും മകനും നേരെ മര്‍ദ്ദനം..കണ്ണമ്പൊയ്ക സ്വദേശിനി ഷീബ, മകൻ ഷിജിൻ എന്നിവർക്ക് നേരെയാണ് സാമൂഹ്യവിരുദ്ധർ അക്രമം അഴിച്ചുവിട്ടത്.
ഇരുവരും കുളിക്കടവില്‍ കുളിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം. കുളിക്കടവിന് സമീപമിരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്ന യുവാക്കള്‍ അമ്മയ്ക്കും മകനും നേരെ തിരിഞ്ഞ് അസഭ്യവർഷം നടത്തുകയായിരുന്നു. ചോദ്യം ചെയ്തതിന് ക്രൂര മർദ്ദനം. പൊതുസ്ഥലത്തിരുന്ന് അമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതോടെയാണ് മദ്യപസംഘം അക്രമാസക്തരായത്.
ഗുരുതരമായ കരള്‍ രോഗത്തെത്തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ദീർഘനാളായി ചികിത്സയില്‍ കഴിയുന്ന വ്യക്തിയാണ് ഷിജിൻ. ഇതൊന്നും വകവെക്കാതെ അക്രമിസംഘം ഷിജിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ഷിജിന്റെ കൈ പിടിച്ചുതിരിക്കുകയും തലയ്ക്ക് പിന്നില്‍ മാരകമായി അടിക്കുകയും ചെയ്തു.
ക്രൂരമായ മർദ്ദനത്തെത്തുടർന്ന് അമ്മയും മകനും നിലവിളിച്ചതോടെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിക്കൂടി. ജനങ്ങള്‍ സംഘടിക്കുന്നത് കണ്ടതോടെ അക്രമികള്‍ ഇരുചക്ര വാഹനത്തില്‍ കയറി സംഭവസ്ഥലത്തുനിന്ന് അതിവേഗം രക്ഷപ്പെട്ടു. സംഭവത്തില്‍ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികളെ ഉടൻ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു