മാസപ്പടി കേസ്; പിണറായിക്ക് തിരിച്ചടി, വിജിലൻസ് അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ അനുമതി നിഷേധിച്ച്​ ഹൈക്കോടതി

മാസപ്പടി കേസിൽ പിണറായി വിജയന്റെയടക്കമുള്ള അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി.

 

തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയന്റെയടക്കമുള്ള അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി.

തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്.

എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരി​ഗണിച്ചാണ് കോടതി തള്ളിയത്. ഇതോടെ മാസപ്പടി കേസിൽ പിണറായിയെ പിന്തുണച്ച സ‍‍‍ര്‍ക്കാരിനും കോടതിയിൽ നിന്ന് തിരിച്ചടിയാണുണ്ടായത്

മാസപ്പടിയിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസെടുത്തത്. ഹവാല ഇടപാടിൽ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസുമെടുത്തിട്ടുണ്ട്. അഴിമതി തടയൽ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകള്‍ വീണ രണ്ടാം പ്രതിയാണ്. .

പിണറായിയും റിയാസും അധികാരം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയെന്നാണ് എഫ് ഐ ആറുകള്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇ ഡി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ട് കേസുകളുമെടുത്തത്.