മാസപ്പടി കേസ്: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും

കരിമണല്‍ കമ്പനിക്ക് പിണറായി വിജയനുമായി ബന്ധമുണ്ടോ എന്നതിലടക്കം ഇന്നലത്തെ ചോദ്യം ചെയ്യലില്‍ വീണയോട് ഇഡി വ്യക്തത തേടിയിട്ടുണ്ട്.

 

ഇന്നലെ 10 മണിക്കൂര്‍ ആണ് ചോദ്യം ചെയ്യല്‍ നടന്നത്. 

 മാസപ്പടി കേസില്‍ വീണ ടിയെ ഇഡി വീണ്ടും വിളിപ്പിക്കും. മൂന്നാം ഘട്ട ചോദ്യം ചെയ്യല്‍ അടുത്തയാഴ്ച നടക്കും. കരിമണല്‍ കമ്പനിക്ക് പിണറായി വിജയനുമായി ബന്ധമുണ്ടോ എന്നതിലടക്കം ഇന്നലത്തെ ചോദ്യം ചെയ്യലില്‍ വീണയോട് ഇഡി വ്യക്തത തേടിയിട്ടുണ്ട്. ഇന്നലെ 10 മണിക്കൂര്‍ ആണ് ചോദ്യം ചെയ്യല്‍ നടന്നത്. 

എസ്എഫ്‌ഐഒ രേഖകള്‍ കോടതിയില്‍ നിന്ന് കിട്ടിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. ഈ മാസം 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്