മാസപ്പടി കേസ്:  ഇഡി അന്വേഷണം തുടരാൻ അനുമതി

മാസപ്പടി കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ആശ്വാസം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടുകളില്‍ ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വിധിച്ചു.

 

കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനിയും ഇവിടുത്തെ ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജി കോടതി തള്ളി

കൊച്ചി : മാസപ്പടി കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ആശ്വാസം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടുകളില്‍ ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വിധിച്ചു.

കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനിയും ഇവിടുത്തെ ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജി കോടതി തള്ളി. ഇതോടെ മാസപ്പടി കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും.

കേസില്‍ സിഎംആർഎല്ലിന്റെ വാദങ്ങള്‍ പൂർണമായും തള്ളിക്കൊണ്ടാണ് ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി അനുമതി നല്‍കിയത്.ഇതിനൊപ്പം, വിധി ചോദ്യം ചെയ്ത് സുപ്രിംകോടതി ഉള്‍പ്പെടെയുള്ള മേല്‍ക്കോടതികളെ സമീപിക്കാൻ സാവകാശം നല്‍കണമെന്ന സിഎംആർഎല്ലിന്റെ അടിയന്തര ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. സാവകാശം പോലും അനുവദിക്കാതെയുള്ള ഹൈക്കോടതിയുടെ ഈ ഉത്തരവ് കമ്പനിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.