മാസപ്പടി കേസ്; പാര്‍ട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന് എംവി ഗോവിന്ദന്‍

രാഷ്ട്രീയമായി വരുമ്പോള്‍ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

ഒരു വസ്തുതയും ഇല്ലാത്ത കാര്യത്തില്‍ അന്വേഷണം നടത്തി വസ്തുതയുണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സിഎംആര്‍എല്‍ എക്‌സാലോജിക് ഇഡി റെയ്ഡില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎമ്മിനെ കടന്നാക്രമിക്കാനാണ് ശ്രമമെന്നും പുകമറ സൃഷ്ടിച്ച് പാര്‍ട്ടി വിരുദ്ധ മനസ്സ് രൂപപ്പെടുത്താനുള്ള ശ്രമം നടത്തുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി ശക്തമായി പ്രതിരോധിക്കും. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിച്ച് അന്വേഷണം നടത്താനാണ് ഇഡി ശ്രമം. ഒരു വസ്തുതയും ഇല്ലാത്ത കാര്യത്തില്‍ അന്വേഷണം നടത്തി വസ്തുതയുണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

രാഷ്ട്രീയമായി വരുമ്പോള്‍ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം ഓഹരിക്കായി മാറ്റം അതൃപ്തി അറിയിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി കളവ് പറയുകയാണ്. ഒരു അതൃപ്തിയും അറിയിച്ചിട്ടില്ല എന്ന് വിവരാവകാശരേഖ പുറത്തുവന്നതാണ്. ബിജെപിയുടെ കാവിവല്‍ക്കരണത്തിന് കോണ്‍ഗ്രസ് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.