മാസപ്പടി കേസ് ; പ്രത്യേക അന്വേഷ സംഘത്തെ രൂപീകരിച്ച് ഉത്തരവ് ഇന്നിറങ്ങും
30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കും.
Sep 23, 2026, 07:48 IST
എസ്‌ഐടി സംഘം ഇഡി ഉദ്യോഗസ്ഥരുമായി ആദ്യം കൂടിക്കാഴ്ച നടത്തും
മാസപ്പടി കേസിലെ ഇഡി കത്തിന്മേല്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടി ക്കുമെതിരായ പ്രത്യേക അന്വേഷണ സംഘത്തിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. സര്‍ക്കാര്‍ തീരുമാനം കത്തായി ഇന്നായിരിക്കും ഡിജിപിക്ക് കൈമാറുക. ഇതിന് ശേഷം എസ്‌ഐടി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും.
എസ്‌ഐടി സംഘം ഇഡി ഉദ്യോഗസ്ഥരുമായി ആദ്യം കൂടിക്കാഴ്ച നടത്തും. ഇഡി കണ്ടെത്തലുകളില്‍ നിന്നാകും അന്വേഷണം തുടങ്ങുക. ഹവാല ഇടപാടില്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കും.
മൂന്ന് വര്‍ഷമായി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന മാസപ്പടി വിവാദത്തിലാണ് സംസ്ഥാന പൊലീസ് അന്വേഷണം. ഇഡി കത്ത് നല്‍കി 15 ദിവസത്തിന് ശേഷമാണ് നിര്‍ണ്ണായക നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്.