മാസപ്പടി കേസ്: പിണറായിയുടെ അപ്പീലില്‍ ബുധനാഴ്ച സുപ്രീം കോടതിയില്‍ വാദം

ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക

 

ഹര്‍ജിയില്‍ സുപ്രീംകോടതി എടുക്കുന്ന തീരുമാനം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ണ്ണായകമാകും.

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയില്‍ വാദം ബുധനാഴ്ച്ച. ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ സുപ്രീംകോടതി എടുക്കുന്ന തീരുമാനം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ണ്ണായകമാകും.

വിജിലന്‍സ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയന്‍, ടി വീണ, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ എത്തിയത്. ആരോപണവിധേയരെ കേള്‍ക്കാതെയുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്ന് കാട്ടി അപ്പീല്‍ നല്കിയെങ്കിലും ഇതില്‍ ഇടപെടാന്‍ ഡിവിഷന്‍ ബഞ്ച് തയ്യാറായില്ല.ഇതേ തുടര്‍ന്നാണ് അപ്പീലുമായി സുപ്രീംകോടതിയില്‍ എത്തിയത്.