സംസ്ഥാനത്ത് കാലവർഷം നാളെയെത്തും
സംസ്ഥാനത്ത് കാലവർഷം നാളെയെത്തും. ഇന്ന് എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മറ്റു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബ
Jun 3, 2026, 19:22 IST
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം നാളെയെത്തും. ഇന്ന് എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മറ്റു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം കോഴിക്കോട് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിലും ദേശീയപാതയിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.